Sports

2025 ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്‌ : പാക്കിസ്ഥാന് ആതിഥേയത്വം നഷ്ടമാവാൻ സാധ്യത.

2025 ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയത്വം പാകിസ്ഥാന് നഷ്ടമാവാൻ സാധ്യത. പാകിസ്ഥാനിൽ പര്യടനം നടത്തിനുള്ള ഇന്ത്യയുടെ താൽപര്യമില്ലായ്മയാണ് പാകിസ്ഥാന് തിരിച്ചടിയാകുന്നത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഇന്ത്യ എതിർപ്പ് അറിയിക്കുന്നത്.

UAE ആണ് ICC ഇപ്പോൾ പരിഗണിക്കുന്നത്.2021 ലെ T20 ലോകകപ്പ് UAE ലാണ് നടന്നത് കൂടാതെ ടൂർണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങളൊഴികെയുള്ള മത്സരങ്ങൾ പാകിസ്ഥാനിലും ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിലും നടത്തുന്ന രീതിയും ICC പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഈ വർഷം നടന്ന ഏഷ്യ കപ്പ്‌ ഈ രീതിയിലാണ് നടന്നത് ആതിഥേയത്വം വഹിച്ച പാകിസ്ഥാന് നാല് മത്സരങ്ങൾ മാത്രമാണ് നടത്താൻ കഴിഞ്ഞത് ഫൈനൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടന്നത്.

ടൂർണമെന്റ് പാകിസ്ഥാനിൽ നടന്നില്ലെങ്കിൽ അതിന്റെ നഷ്ടപരിഹാരം ആവശ്യപെട്ടുകൊണ്ട് പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌ ICC യെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *