Central Government Jobs

പ്ലാസ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 22 ടെക്നിക്കൽ ഓഫീസർ ഒഴിവ്.

കേന്ദ്ര ആണവോർജ മന്ത്രാലയത്തിന് കീഴിൽ ഗാന്ധിനഗറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ചിൽ, ടെക്‌നിക്കൽ ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 22 ഒഴിവാണുള്ളത്.വിഷയങ്ങളും ഒഴിവും: കംപ്യൂട്ടർ-2, ഫിസിക്സ്-6, ഇലക്ട്രോണിക്സ്-3, മെക്കാനിക്കൽ-3. ഇൻസ്ട്രു‌മെൻ്റേഷൻ-4, ഇലക്ട്രിക്കൽ-4.യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷ യത്തിൽ ബി.ഇ./ബി.ടെക്/ഫിസിക്സിൽ എം.എസ്‌സി. പ്രായം: 30 വയസ്സ് കവിയരുത് (അർഹരായവർക്ക് ഇളവുകൾ ബാധകം).
 അടിസ്ഥാന ശമ്പളം: 56,100.

 വിശദ വിവരങ്ങൾക്ക് താഴെ തന്നിട്ടുള്ള വെബ്സൈറ്റ് സന്ദർശിക്കുക https://www.ipr.res.in/
 അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഡിസംബർ 18

Leave a Reply

Your email address will not be published. Required fields are marked *