National News

ബെംഗളൂരു നഗരത്തിലെ 15 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ബംഗളൂരു നഗരത്തിലെ 15 സ്കൂളുകളിൽ ബോംബ് ഭീഷണി. അധ്യാപകരെയും വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു. ജീവനക്കാർക്ക് ലഭിച്ച മെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഥാപനങ്ങളിൽ സ്ഫോടന വസ്തുക്കൾ വെച്ചിട്ടുള്ളതായും ഏത് നിമിഷവും സ്ഫോടനം നടക്കുമെന്നും ഉള്ളതാണ് ഭീഷണി. തീവ്രവാദ വിരുദ്ധ സ്കോഡ ഉൾപ്പെടെ സ്കൂളുകളിൽ പരിശോധന നടത്തുന്നതായും യാതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നും ബംഗളൂരു പോലീസ് കമ്മീഷണർ ദയാനന്ദ പറഞ്ഞു. രക്ഷിതാക്കൾ ഭയപ്പെടേണ്ടതില്ലെന്നും വന്നത് വ്യാജ സന്ദേശം ആയിരിക്കാം എന്നും അന്വേഷണം ഉടനടി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷവും സമാനമായി സ്കൂളുകളിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി പറയുന്നു. കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉൾപ്പെടെയുള്ളവർ സ്കൂളുകൾ സന്ദർശിച്ചു സാഹചര്യം വിലയിരുത്തി.02:47 PM

Leave a Reply

Your email address will not be published. Required fields are marked *