National News

5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് : തെരഞ്ഞെടുപ്പ് കമ്മിഷൻ തീയ്യതികൾ പ്രഖ്യാപിച്ചു.

ന്യൂ ഡൽഹി : 5 സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നവംബർ 7 മുതൽ 30 വരെയാണ് 5 സംസ്ഥാനങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത് ഡിസംബർ 3 നാണു ഫല പ്രഖ്യാപനം. മദ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, മിസോറം, ഛത്തീസ്‌ഘട്ട് എന്നീ സംസ്ഥാങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
നവംബർ 7 നു മിസോറാമിലാണ് ആദ്യ വോട്ടെടുപ്പ് നടക്കുന്നത് തുടർന്ന് നവംബർ 17 നു മദ്യപ്രദേശിലും നവംബർ 23 നു രാജസ്ഥാനിലും നവംബർ 30 നു തെലുങ്കാനയിലും ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. ഛത്തീസ്‌ഘട്ടിൽ നവംബർ 7,17 തീയ്യതികളിലായി രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
5 സംസ്ഥാനങ്ങളിലുമായി ഏകദേശം 16.1 കോടി ആളുകൾ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *