International News

ഗാസയെ പൂർണമായും തുടച്ചുനീക്കാൻ നീക്കം

ഇസ്രായേൽ- പലസ്‌തീൻ യുദ്ധം: ഇസ്രായേൽ സൈന്യം ഗാസയിലെ ജനവാസമേഖലകൾ തകർക്കുന്ന നടുക്കുന്ന വീഡിയോ പുറത്തുവന്നു. തിങ്കളാഴ്ച ഗാസയിലെ ഒരു പള്ളിയും മാർക്കറ്റും തകർത്തു. കഴിഞ്ഞ 72 മണിക്കൂറായി നിലക്കാതെയുള്ള ബോംബാക്രമണം മൂലം 12000 പലസ്തീനികൾ പാലായനം ചെയ്യാൻ നിർബന്ധിതരാക്കി.500 ഓളം കേന്ദ്രങ്ങളാണ് ആക്രമിച്ചത്. അഭയാർത്ഥി ക്യാമ്പുകൾ, സ്കൂളുകൾ, പള്ളികൾ, മൾട്ടിഫ്ലോർ റെസിഡെൻഷ്യൽ കെട്ടിടങ്ങൾ എന്നിവ ഇസ്രായേൽ വ്യോമക്രമണത്തിൽ നിലംപരിശാക്കി. ആവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാൻ തീവ്രശ്രമം നടന്നുകൊണ്ടിരിക്കുന്നു. ഗാസയിൽ 2.3 ദശ ലക്ഷം പാലസ്തീനികൾ താമസിക്കുന്ന പ്രദേശമാണ് ഇസ്രായേൽ ഡിഫൻസ് മിനിസ്റ്റർ യുദ്ധത്തിന്റെ ഭാഗമായി ഗാസയിലേക്കുള്ള ഭക്ഷണവും ഇന്ധനവും, വെള്ളവും എത്താതിരിക്കാൻ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചു. വലിയ തോതിലുള്ള സൈനിക തിരിച്ചടിക്ക് ഇസ്രായേൽ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ10:44 PM

source:Al Jazeera

Leave a Reply

Your email address will not be published. Required fields are marked *