National News

ഇസ്രായേൽ പോലീസ് യൂണിഫോം ഓർഡറുകൾ പുതുതായി സ്വീകരിക്കുന്നത് നിർത്തി വെച്ചതായി കണ്ണൂരിലെ വസ്ത്ര നിർമ്മാണ കമ്പനി

കേരളത്തിലെ കണ്ണൂരിൽ പ്രവർത്തിക്കുന്ന വസ്ത്രനിർമാണ കമ്പനി ഗസയിൽ ഇസ്രായേൽ സമാധാനം പുനസ്ഥാപിക്കുന്നത് വരെ പുതിയ ഓർഡറുകൾ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. കണ്ണൂരിൽ പ്രവർത്തിക്കുന്ന മരിയൻ അപ്പരെൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഈ തീരുമാനം എടുത്തത്. ഇസ്രായേൽ പോലീസിന് നിർമിച്ചു നൽകുന്ന ഇളം നീല നിറത്തിലുള്ള യൂണിഫോമുകളാണ് കമ്പനി നിർമ്മിക്കുന്നത്.
2015 മുതൽ ഇത്തരത്തിൽ യൂണിഫോം നിർമ്മിക്കുന്നുണ്ടെന്നും മനുഷ്യർക്ക് നേരെ നടക്കുന്ന കൊലപാതകങ്ങളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും കമ്പനി അധികാരി തോമസ് ഒലിക്കൽ പറഞ്ഞു. ഗസയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും ഉൾപ്പടെ ലഭ്യമാക്കാതിരിക്കുന്നതും നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് നീഥീകരിക്കാൻ കഴിയാത്തതാണെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വർഷത്തിൽ ഒരു ലക്ഷത്തോളം യൂണിഫോമുകൾ പോലീസിനും ഇസ്രായേൽ ജയിൽ പോലീസിന് വർഷത്തിൽ 30000-50000 വരെ ഷർട്ടും ജാക്കറ്റും നിർമിച്ചു നൽകുന്നുണ്ട്. യുദ്ധം ആരംഭിച്ച ശേഷം യൂണിഫോമിനായുള്ള പുതിയ ഓർഡറുകൾക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *