Sports

ICC ഏകദിന റാങ്കിങ് : ശുഭ്മാൻ ഗില്ലും മുഹമ്മദ്‌ സിറാജും ഒന്നാമത്.

പുതിയ ICC ഏകദിന റാങ്കിങ്ങിൽ( ICC ODI ranking) ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ ഓപ്പൺ ശുഭ്മാൻ ഗില്ലും ബൗളർമാരുടെ പട്ടികയിൽ ഇന്ത്യയുടെ പേസ് ബൗളർ മുഹമ്മദ്‌ സിറാജും ഒന്നാമതെത്തി.
പാകിസ്ഥാൻ നായകൻ ബാബർ അസമിനെ മറികടന്നാണ് ഗില്ല് ഒന്നാമത്തെത്തിയത്. ലോക കപ്പിലെ മികച്ച പ്രകടനമാണ് ഗില്ലിന് തുണയായത്. ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ശുഭ്മാൻ ഗില്ല്. സച്ചിൻ ടെൻഡുൽകർ, എം എസ് ധോണി, വിരാട് കോഹ്ലി എന്നിവരാണ് ഒന്നാമതെത്തിയുട്ടുള്ള മറ്റ് ഇന്ത്യൻ ബാറ്റർമാർ. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിരാട് കോഹ്ലി നാലാം സ്ഥാനവും നായകൻ രോഹിത് ശർമ ആറാം സ്ഥാനവും നേടി.അതെ സമയ ബൗളിങ്ങിൽ ഇന്ത്യയുടെ മുഹമ്മദ്‌ സിറാജ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജിനെ മറികടന്നാണ് ഒന്നാമതെത്തിയത്. ലോകകപ്പിലെ മികച്ച പ്രകടനമാണ് സിറാജിനും തുണയായത്.ഇന്ത്യൻ ബൗളർമാരിൽ ജസ്‌പ്രിത് ബുമ്ര എട്ടാം സ്ഥാനവും മുഹമ്മദ്‌ ഷമി പത്താം സ്ഥാനവും നേടി.

Leave a Reply

Your email address will not be published. Required fields are marked *