National News

ഉത്തരകാശി ടണൽ തകർച്ച: മണ്ണിടിച്ചിലും ഡ്രില്ലിംഗ് മെഷീനിലെ സാങ്കേതിക തകരാറുകളും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു.

ഉത്തരാഖണ്ഡിൽ തകർന്ന തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്ന 40 തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മണ്ണിടിച്ചിലും ഡ്രില്ലിംഗ് മെഷീനിലെ സാങ്കേതിക തകരാറും.
കഴിഞ്ഞ ഞായറാഴ്ചയാണ് ചാർധാം ഓൾ വെതർ റോഡ് പദ്ധതിയുടെ ഭാഗമായുള്ള നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഭാഗങ്ങൾ മണ്ണിടിച്ചിലിൽ തകർന്നത്.
കുടുങ്ങി കിടക്കുന്ന തൊഴിലാളികൾ സുരക്ഷിതരാണെന്നും ഓക്സിജൻ, വൈദ്യുതി, മരുന്നുകൾ, ഭക്ഷണം, വെള്ളം എന്നിവ എത്തിക്കാൻ കഴിയുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.രക്ഷാപ്രവർത്തകർ വാക്കി ടോകി വഴിയാണ് തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നത്.
രക്ഷാപ്രവർത്തനങ്ങൾക്കിടെ ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ നിന്നുള്ള അവശിഷ്ടങ്ങൾ തകർന്ന സിൽക്യാര തുരങ്കത്തിന്റെ തകർന്ന ഭാഗത്തേക്ക്‌ വീഴുകയും രക്ഷാപ്രവർത്തനങ്ങളെ തടസ്സപെടുത്തുകയും രണ്ട് രക്ഷാപ്രവർത്തകർക്ക് പരിക്കേൽകുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.ഉരുൾപൊട്ടൽ തുരങ്കത്തിന്റെ അവശിഷ്ടങ്ങളിലൂടെ ഉരുക്ക് പൈപ്പുകൾ കടത്തി കടന്നുപോകാനുള്ള ശ്രമത്തെ തടസ്സപെടുത്തി.ഡ്രിലിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് തുരങ്കത്തിനുള്ളിൽ മറ്റൊരു ഡ്രില്ലിങ് മെഷീനായി പ്ലാറ്റഫോം നിർമിക്കുകയാണെന്നും തൊഴിലാളികളെ എത്രയും വേഗം പുറത്തെത്തിക്കാനാകുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *