ഇന്ത്യ vs ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: ഇംഗ്ലണ്ടിനെ 106 റൺസിന് തോൽപ്പിച്ച് ഇന്ത്യ,പരമ്പര 1-1 .
നാലാം ദിനം രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 292 റൺസിന് പുറത്താക്കിയ ഇന്ത്യ, രണ്ടാം ടെസ്റ്റിൽ 106 റൺസിൻ്റെ ജയം സ്വന്തമാക്കി.
ആറിന് 194 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ ശേഷിക്കുന്ന നാല് വിക്കറ്റുകൾ നഷ്ടമായി, 69.2 ഓവറിൽ ഓൾഔട്ടാകുകയായിരുന്നു .
ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് (11) റണ്ണൗട്ടായപ്പോൾ ജസ്പ്രീത് ബുംറ, ബെൻ ഫോക്സ് (36), ടോം ഹാർട്ട്ലി (36) എന്നിവരെ പുറത്താക്കി. മുകേഷ് കുമാർ ഷോയിബ് ബഷീറിനെ (0) പുറത്താക്കി.
തുടക്കത്തിൽ ആർ അശ്വിൻ (3/72) രണ്ടും കുൽദീപ് യാദവ് (1/60), അക്സർ പട്ടേൽ (1/75) എന്നിവർ ഓരോ വിക്കറ്റും നേടിയപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് വീഴ്ത്തി.
മൂന്ന് വിക്കറ്റ് നേടിയ ആർ അശ്വിൻ ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്നതിൽ ഒരു വിക്കറ്റ് അകലെയായി .
132 പന്തിൽ 73 റൺസ് നേടിയ സാക്ക് ക്രാളിയാണ് ഇംഗ്ലണ്ടിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്.
മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 67 റൺസ് എന്ന നിലയിലായിരുന്നു .
ഇന്ത്യ രണ്ട് ഇന്നിംഗ്സുകളിലുമായി 396, 255 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 253 റൺസിന് പുറത്തായി.
ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 28 റൺസിന് തോറ്റിരുന്നു.