മത്സരത്തിനിടെ റോയൽ ചലഞ്ചേഴ്സ് താരത്തോട് വിവാഹ അഭ്യർത്ഥനയുമായി ആരാധകൻ
റോയൽ ചലഞ്ചേഴ്സ് താരത്തോട് വിവാഹ അഭ്യർത്ഥന നടത്തുന്ന ആരാധകന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വനിതാ പ്രീമിയർ ലീഗ് മത്സരത്തിനിടെ ‘തന്നെ വിവാഹം ചെയ്യുമോ ശ്രേയങ്കാ പാട്ടിൽ’ എന്ന ഹോൾഡിംഗ് ആരാധകർ ഉയർത്തി കാട്ടി. ഡഗ് ഔട്ടിൽ ആരാധക പ്രതികരണം കണ്ട ശ്രേയങ്ക പാട്ടിലും സഹതാരങ്ങളും ചിരിക്കുന്നുമുണ്ട്.കർണാടക സ്വദേശിയായ ശ്രേയങ്ക ഇന്ത്യയ്ക്കായി ആറ് ട്വന്റി 20യും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ നാലും ട്വന്റി 20യിൽ എട്ടും വിക്കറ്റുകൾ യുവ ഓൾ റൗണ്ടർ സ്വന്തമാക്കി കഴിഞ്ഞു.അതേസമയം വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് വനിതകൾ തുടർച്ചയായ രണ്ടാം വിജയം നേടിയിരിക്കുകയാണ്. എട്ട് വിക്കറ്റിന്റെ ജയമാണ് സ്മൃതി മന്ദാനയും ടീമും നേടിയത്. ഇതിനിടയിലെ സംഭവങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.