National News

മണിപ്പൂരിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവം: കുറ്റവാളികൾ അറസ്റ്റ് ചെയ്യപ്പെട്ടതായി മണിപ്പൂർ മുഖ്യമന്ത്രി ബീരേന് സിംഗ്

മണിപ്പൂർ:
മണിപ്പൂരിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ 6 കുറ്റവാളികളെ അറസ്റ്റ് ചെയ്തതായി മണിപ്പൂർ മുഖ്യമന്ത്രി X മീഡിയയിൽ പോസ്റ്റ് ചെയ്തു.കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ ഇൻഫാൽ സ്വദേശികളായ ഹിജാം ലിൻതോയ്ൻഗാമി(17),ഫിജാം ഹേംജിത് (20) ജൂലൈ 6 മുതൽ കാണാതായ സംഭവത്തിൽ രണ്ടുപേരും കൊല്ലപ്പെട്ടതായിചിത്രങ്ങൾ പുറത്തുവന്നിരുന്നു. ചിത്രങ്ങൾ പുറത്തുവന്നിനു പിന്നാലെ കേസ് സിബിഐക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.ഇതേതുടർന്ന് വൻ അക്രമ സംഭവങ്ങളാണ് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് നേരെ ഉൾപ്പടെ ആൾകൂട്ടം അതിക്രമിച്ചു കയറാൻ ശ്രെമിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *