International News

ആപ്പിൾ വിഷൻ പ്രോ തലവേദനക്ക് കാരണമാകുന്നു.

ആപ്പിൾ വിഷൻ പ്രോ തലവേദനക്ക് കാരണമാകുന്നു. ഫ്യൂച്ചറിസ്റ്റിക് ഹെഡ്‌സെറ്റ് തിരികെ കൊടുക്കുന്നവരുടെ എണ്ണം വർധിക്കുന്നു.

ആപ്പിളിൻ്റെ ഏറ്റവും പുതിയതും ചെലവേറിയ ഉൽപ്പന്നമായ വിഷൻ പ്രോ ഹെഡ്‌സെറ്റ് ഈ വർഷം ഫെബ്രുവരി 2 ന് പുറത്തിറങ്ങിയപ്പോൾ മികച്ച സ്വീകരണമാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ, ആപ്പിൾ ആരാധകർ ഉൽപ്പന്നം തിരികെ നൽകാൻ സ്റ്റോറുകളിൽ പോകുകയാണ്.
ആപ്പിൾ വിഷൻ പ്രോ ദീർഘനേരം ഉപയോഗിച്ച ഉപയോക്താക്കളിൽ തലവേദന കാഴ്ച പ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള പരാതികൾ റിപ്പോർട്ട്‌ ചെയ്യുകയാണ്.

Apple Vision Pro നിലവിൽ ഏറ്റവും ചെലവേറിയ ആപ്പിൾ ഉൽപ്പന്നം $3499 ൽ14 ദിവസത്തെ റിട്ടേൺ പോളിസിയോടെയാണ് പുറത്തിറങ്ങിയത് .

ഹെഡ്സെറ്റ് അധികനേരം ഉപയോഗിക്കുന്നത് തലവേദന, കാഴ്ച, ചലന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആപ്പിൾ വ്യക്തമാക്കുന്നു അതിനാൽ ഉപയോക്താക്കൾ അധിക സമയം ആപ്പിൾ വിഷൻ പ്രൊയിൽ ചിലവഴിക്കരുതെന്ന് കമ്പനി നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *