International News

ആപ്പിളിൻ്റെ സ്വിഫ്റ്റ് സ്റ്റുഡൻ്റ് ചലഞ്ച് 2024 – അപേക്ഷകൾ ക്ഷണിച്ചുതുടങ്ങി

ഡെവലപ്പർമാരാകാൻ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കുള്ള ആപ്പിളിന്റെ ആഗോള മത്സരമായ സ്വിഫ്റ്റ് സ്റ്റുഡൻ്റ് ചലഞ്ചിന് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി.
പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ സ്വന്തമായി ആപ്പ് നിർമിച്ച് കോഡിംഗ് കഴിവുകളും സർഗ്ഗാത്മകതയും പ്രകടിപ്പിക്കണം. ആപ്പിൾ പ്രതിവർഷം 350 വിജയികളെ തിരഞ്ഞെടുക്കുന്നുണ്ട് ,ഇതിൽ 50 മികച്ച അപേക്ഷകരെ ആപ്പിളിന്റെ കുപ്പർട്ടിനോ ആസ്ഥാനത്തേക്ക് ക്ഷണിക്കും.

യോഗ്യതാ മാനദണ്ഡം:
അപേക്ഷകരായ , വിദ്യാർത്ഥികൾ യുഎസിൽ കുറഞ്ഞത് 13 വയസ്സോ യൂറോപ്യൻ യൂണിയനിൽ 16 വയസ്സോ പ്രായമുണ്ടായിരിക്കണം. മറ്റ് പ്രദേശങ്ങളിൽ, പ്രാദേശിക നിയമങ്ങൾ ബാധകമാണ്. അപേക്ഷകർ സ്കൂളിലോ STEM പ്രോഗ്രാമിലോ ആപ്പിൾ ഡെവലപ്പർ അക്കാദമിയിലോ കഴിഞ്ഞ 6 മാസത്തിനുള്ളിൽ ബിരുദം നേടിയവരോ ആയിരിക്കണം.

മത്സര നിയമങ്ങൾ:
പങ്കെടുക്കുന്നവർ അവർക്ക് ഇഷ്ടമുള്ള വിഷയത്തിൽ Swift Playgrounds അല്ലെങ്കിൽ Xcode-ൽ സംർഗാത്മകമായ രംഗം സൃഷ്ടിക്കണം. 3 മിനിറ്റിൽ താഴെയും 25MB-യിൽ കൂടാത്ത ZIP ഫയലിൽ ഇൻ-ആപ്പ് പ്ലേഗ്രൗണ്ട് ഫോർമാറ്റും (.swiftpm) ആയിരിക്കണം, സ്വിഫ്റ്റ് പ്ലേഗ്രൗണ്ടുകൾ 4.4 അല്ലെങ്കിൽ അതിനു ശേഷമുള്ള അല്ലെങ്കിൽ Xcode 15-ൽ പ്രവർത്തിപ്പിക്കാൻ സാധിക്കണം .

വിജയികൾക്ക് ആപ്പിൾ ഡെവലപ്പർ പ്രോഗ്രാമിലേക്കുള്ള ഒരു വർഷത്തെ അംഗത്വവും സ്വിഫ്റ്റ് സർട്ടിഫിക്കേഷൻ പരീക്ഷയ്‌ക്കൊപ്പം ആപ്പ് ഡെവലപ്‌മെൻ്റിനുള്ള വൗച്ചറും ആപ്പിളിൽ നിന്നുള്ള സമ്മാനവും ലഭിക്കും. കൂടാതെ, 50 മികച്ച അപേക്ഷകരെ തിരഞ്ഞെടുത്ത് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കുപെർട്ടിനോ ആസ്ഥാനത്തേക്ക് ക്ഷണിക്കുകയും ചെയ്യും. ഈ വിജയികൾക്കുള്ള യാത്രാ, താമസ ചെലവുകൾ ആപ്പിൾ വഹിക്കും.06:56 PM

Leave a Reply

Your email address will not be published. Required fields are marked *