Local News

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അന്താരാഷ്ട്ര കോൺക്ലേവ് ശനിയാഴ്ച മുതൽ തുടങ്ങും

ആർട്ടിഫിഷൽ ഇൻറലിജൻസ് ഉന്നത വിദ്യാഭ്യാസ രംഗത്ത് തുറന്നിടുന്ന ഭാവി സാധ്യതകൾ ചർച്ച ചെയ്യാൻ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര തിരുവനന്തപുരം കോൺക്ലേവ് തിരുവനന്തപുരത്ത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐഎച്ച്ആർഡിയാണ് കോൺക്ലേവ് ഒരുക്കുന്നത്. ശനി ഞായർ ദിവസങ്ങളിലായി തിരുവനന്തപുരം ഐ എം ജിയിൽ കോൺക്ലേവ് അരങ്ങേറുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിർമ്മിത ബുദ്ധി വിദ്യാഭ്യാസ രംഗത്ത് വരുത്തുന്ന മാറ്റങ്ങളെയും അതിന്റെ പരിണിതഫലങ്ങളെയും കുറിച്ചാണ് കോൺക്ലേവ് ചർച്ച നടത്തുക. രാജ്യത്തും വിദേശത്തുമുള്ള വിദ്യാഭ്യാസ വിചക്ഷണരും വാണിജ്യ വ്യവസായ രംഗങ്ങളിലെ പ്രമുഖരും വിഷയം അവതരിപ്പിക്കും. തുടർ ചർച്ചകളിലും അവർ പങ്കാളിയാകും. ചാറ്റ് ജി പി ടി, ഡാൽ-ഇ,ബിർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ശില്പശാലകൾ. അവർക്ക് നേരിട്ടും മറ്റുള്ളവർക്ക് ഓൺലൈനായി ശില്പശാലയിൽ പങ്കെടുക്കാം.
വിശദവിവരങ്ങൾക്ക് https://icgaife.ihrd.ac.in/ ൽ.

Leave a Reply

Your email address will not be published. Required fields are marked *