Sports

2023 ലെ ലോക അത്ലറ്റ് ഓഫ് ദ ഇയർ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ ഇന്ത്യയുടെ നീരജ് ചോപ്രയും.

2023 ലെ ലോക അത്ലറ്റ് ഓഫ് ദ ഇയർ പുരസ്‌കാരത്തിനുള്ള 5 പേരുടെ അന്തിമ പട്ടികയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഇടം നേടി.ജാവലിൻ ത്രോ താരം നീരജ് ചോപ്ര നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുകയും ചെയ്തു ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിലും നീരജ് സ്വർണം നേടി ഇതുനുശേഷമാണ് നീരജ് അന്തിമ പട്ടികയിൽ ഇടം നേടിയത്.
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ് ചോപ്ര കൂടാതെ ഡയമണ്ട് ലീഗ് ട്രോഫിയും നേടിയിട്ടുണ്ട്.
നീരജ് ചോപ്രക്ക്പുറമെ അമേരിക്കയുടെ ഷോട്ട് പുട് താരം റയാൻ ക്രൂസെറും സ്പ്രിന്റർ നോഹ് ലിലെസ് ,സ്വീഡെന്റെ പോൾ വാൾട് താരം മോണ്ടോ ഡുപ്ലാന്റീസ്,കെനിയയുടെ മാരതോൺ താരം കെൽവിൻ കിപ്റ്റം എന്നിവരാണ് പട്ടികയിലിടം നേടിയ മറ്റു താരങ്ങൾ.നാല് ഏരിയ അസോസിയേഷനുകളിൽ നിന്നുള്ള നാല് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 2023 ൽ മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ച് അത്ലറ്റുകളെയാണ് അന്തിമ പട്ടികയിലുൾപെടുത്തിയിരിക്കുന്നത്. ഡിസംബർ 11 ന് ഈ വർഷത്തെ ലോക അത്ലറ്റുകളെ പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *