International News

കൊളമ്പിയക്ക് പിന്നാലെ ഇസ്രയേല്‍ അംബാസഡറെ ബഹ്‌റൈന്‍ തിരിച്ചുവിളിച്ചു; സാമ്പത്തിക ബന്ധം താല്‍ക്കാലികമായി നിര്‍ത്തി

ഇസ്രയേലുമായുള്ള സാമ്പത്തികമായ എല്ലാ ബന്ധങ്ങളും താത്കാലികമായി നിർത്തി ബഹ്‌റൈൻ .അംബാസഡറെ തിരികെ വിളിച്ച് ബഹ്‌റൈൻ നിർദേശം നൽകി.ഇസ്രായേൽ അംബാസിഡർ ബഹ്‌റൈൻ വിട്ടതായി ബഹ്‌റൈൻ പാര്ലമെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.ബഹ്‌റൈനും ഇസ്രായേലിനിടയിലുള്ള നേരിട്ടുള്ള വിമാന സർവീസ് ആഴ്ചകൾക്ക് മുൻപ് ബഹ്‌റൈൻ നിർത്തി വെച്ചിരുന്നു.പാലസ്‌തീന്‌ നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ തുടർന്നാണ് ഈ തീരുമാനമെന്ന് ഇസ്രായേൽ പാര്ലമെന്റ് പ്രസ്താവനയിൽ പറഞ്ഞു .അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രയേല്‍ തുടരുന്ന യുദ്ധവും സൈനിക നടപടികളും അവസാനിപ്പിക്കാനും, ഗാസയിലെ നിരപരാധികളുടെയും സാധാരണക്കാരുടെയും ജീവന്‍ സംരക്ഷിക്കുന്ന കൂടുതല്‍ തീരുമാനങ്ങളും നടപടികളും ആവശ്യപ്പെടാന്‍ പ്രേരിപ്പിക്കുന്നതായും പാര്‍ലമെന്റ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *