National News

ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപി വിജയിച്ചു. അടിതെറ്റി കോൺഗ്രസ്

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് വിജയം. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടൽ നടന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങി. കോൺഗ്രസിന്റെ കയ്യിലിരുന്ന് രണ്ട് സംസ്ഥാനങ്ങളാണ് ബിജെപി പിടിച്ചെടുത്തത്. എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ബിജെപി ഹിന്ദി ഹൃദയ ഭൂമിയിൽ വിജയം നേടി. കമൽനാഥിന്റെ നേതൃത്വത്തിൽ മധ്യപ്രദേശ് പിടിച്ചെടുക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷയും നഷ്ടപ്പെട്ടു. രാജസ്ഥാനിലും ദയനീയമായ അവസ്ഥയാണ് കോൺഗ്രസിന് ഉണ്ടായത്. പാർട്ടിക്കകത്തുള്ള തമ്മിലടി വൻ പരാജയത്തിന് വഴി വച്ചിരിക്കുകയാണ്. ഒരു ഘട്ടം വരെ ലീഡ് നിലയിൽ കോൺഗ്രസ് മുന്നിൽനിന്നെങ്കിലും ഛത്തീസ്ഗഡിൽ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ ബിജെപി മേൽക്കൈ നേടി. മധ്യപ്രദേശിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ച് ഭരണ തുടർച്ച ബിജെപി ഉറപ്പാക്കി. ഫലപ്രഖ്യാപനം വന്ന നാലിൽ മൂന്ന് സംസ്ഥാനങ്ങളും ബിജെപി നേടി. ഈ സംസ്ഥാനങ്ങളോടൊപ്പം തിരഞ്ഞെടുപ്പ് നടന്ന മിസോറാമിൽ ഫലം നാളെ പുറത്തുവരും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആത്മവിശ്വാസം നൽകിയിരിക്കുകയാണ്. കനത്ത സുരക്ഷ ആണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഒരുക്കിയിട്ടുള്ളത്.04:46 PM

Leave a Reply

Your email address will not be published. Required fields are marked *