National News

ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 4 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. കൗശാംബിയിലെ പടക്ക നിര്‍മാണശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.ജനവാസ മേഖലയില്‍ നിന്നും അകലെയാണ് പടക്കഫാക്ടറി സ്ഥിതി ചെയ്യുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി പൊലീസ് അറിയിച്ചു.സ്‌ഫോടനത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ അഗ്നിശമന സേനയും ആംബുലൻസും സ്ഥലത്തെത്തിയതായി പോലീസ് സൂപ്രണ്ട് (എസ്‌പി) ബ്രിജേഷ് കുമാർ ശ്രീവാസ്തവ അറിയിച്ചു. സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു, അതിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, എസ്പി ശ്രീവാസ്തവ പറഞ്ഞു. ഫാക്ടറിയിലെ തീ വലിയ തോതിൽ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *