National News

BYJU’S നിക്ഷേപകർക്ക് സ്ഥാപകൻ ബൈജു രവീന്ദ്രനെ പുറത്താക്കാണമെന്ന് ആവശ്യം

ബൈജുസിന്റെ ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ ആറോളം നിക്ഷേപകർ, എഡ്‌ടെക് മേജറിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സ്ഥാപനത്തിൻ്റെ നിയന്ത്രണത്തിൽ നിന്ന് ബൈജു രവീന്ദ്രനെ പുറത്താക്കാനും പൊതുയോഗത്തിന് ആഹ്വാനം ചെയ്തതായി ബൈജുസിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ഡച്ച് നിക്ഷേപ സ്ഥാപനമായ പ്രോസസിൻ്റെ നേതൃത്വത്തിലുള്ള നിക്ഷേപകർ EGM നോട്ടീസിൽ കുടിശ്ശിക, സാമ്പത്തിക ദുരുപയോഗം, തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനും അഭ്യർത്ഥിക്കുന്നുണ്ട് .
 BYJU’S ന്റെ 30 ശതമാനം ഓഹരികൾ സംയുക്തമായി വഹിക്കുന്ന ജനറൽ അറ്റ്‌ലാൻ്റിക്, പീക്ക് XV, സോഫിന, ചാൻ സക്കർബർഗ്, ഔൾ, സാൻഡ്‌സ് എന്നിവർ നോട്ടീസിനെ പിന്തുണക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യെക്തമാക്കുന്നു .

നോട്ടീസ് പ്രകാരം, BYJU’S ന്റെ ഓഹരി ഉടമകളുടെ ഒരു കൺസോർഷ്യം ജൂലൈ, ഡിസംബർ മാസങ്ങളിലും യോഗത്തിനായി ഡയറക്ടർ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അവഗണിക്കപ്പെട്ടിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *