Local News

കുസാറ്റിൽ എസ്എഫ്ഐക്ക് തകർപ്പൻ വിജയം

 കൊച്ചി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വീണ്ടും ആധിപത്യമുറപ്പിച്ച് എസ്എഫ്ഐ. റിതിൻ ഉദയൻ (ചെയർമാൻ), അഭിഷേക് ഇ ഷാജി (ജനറൽ സെക്രട്ടറി), എ അശ്വിൻ (ട്രഷറർ), റിൻഷാൻ (വൈസ് ചെയർപേഴ്സൺ), ദീക്ഷിത് സരേഷ് ഇയ്യാനി (ജോയിൻ്റ് സെക്രട്ടറി) എന്നിവരാണ് പ്രധാന പദവികളിലേക്ക് തെരഞ്ഞെടുത്തത്. 143 സീറ്റുകളുള്ള കൗൺസിൽ അംഗങ്ങളായിരുന്നു വോട്ടർമാർ. 

ആർട്സ്, സ്പോർട്സ്, ലിറ്ററേച്ചർ ക്ലബ്, ടെക്നിക്കൽ അഫയേഴ്‌സ്, എൻവിറോൺമെൻ്റൽ അഫയേഴ്സ്, അക്കാഡമിക് അഫയേഴ്സ്, സ്റ്റുഡൻ്റ് വെൽഫെയർ, ഓഫീസ് അഫയേഴ്സ് സെക്രട്ടറി സ്ഥാനങ്ങളും എസ്എഫ്ഐ നേടി. മുൻഗണനാ വോട്ടിങ്ങിൽ ജോയിൻ്റ് സെക്രട്ടറി, വൈസ് ചെയർപേഴ്സൺ പദവികളിൽ ഓരോന്ന് വീതം കെ എസ് യു നേടി. മുന്നണി ധാരണ ലംഘിച്ചെന്ന് ആരോപിച്ച് കെഎസ്യുവിന്റെ പ്രകടനം എംഎസ്എഫ് പ്രവർത്തകർ തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി.കെഎസ്‌യു റിബൽ സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പിൽ മത്സരിച്ചെന്നാണ് ആരോപണം

Leave a Reply

Your email address will not be published. Required fields are marked *