National News

ഡൽഹി വായു മലിനീകരണം: AQI 457ഇൽ

സെൻട്രൽ പൊലൂഷൻ കണ്ട്രോൾ ബോർഡ് കണക്ക് പ്രകാരം രാജ്യ തലസ്ഥാനം ഞായറാഴ്ച്ച രാവിലെ എയർ ക്വാളിറ്റി ഇൻഡക്സ് 457 രേഖപ്പെടുത്തി.കഴിഞ്ഞ കുറച്ച് ആഴ്ചകളായി വളരെ മലിനീകരിക്കപ്പെട്ട വായുവാണ് ഡൽഹിയിലെ ജനങ്ങൾ ശ്വസിക്കുന്നത് (Delhi toxic air pollution).വെള്ളി ശനി ദിവസങ്ങളിൽ എല്ലാ പ്രൈമറി സ്‌കൂളുകൾക്കും സർക്കാർ അവധി നൽകിയിരുന്നു.തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ക്രിക്കറ്റ് വേൾഡ് കപ്പ് മത്സരത്തിനെയും മലിനീകരണം ബാധിക്കുമെന്നാണ്‌ ആശങ്ക.മലിനീകരണം നിയന്ത്രിക്കുന്നതിന് സർക്കാർ നേരത്തെ തന്നെ നടപടികൾ ആരംഭിച്ചിരുന്നു.ജനങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങളും നൽകിയിരുന്നു .വായു നിലവാരം സിവിയർ ക്യാറ്റഗറിയിലേക്ക് മാറിയതോടെ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് കുറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *