Sports

ഇന്ത്യ vs പാക് ലോകകപ്പ് : പാകിസ്ഥാൻ താരത്തിനെതിരെ ‘ജയ് ശ്രീറാം’ വിളിച്ച് ഇന്ത്യൻ ആരാധകർ, പരിഹസിച്ച് ലോകം.

അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഇന്ത്യ പാകിസ്ഥാൻ ലോകകപ്പ് മത്സരത്തിനിടെ പാക് താരത്തെ ‘ജയ് ശ്രീ റാം’ വിളികൾ കൊണ്ട് പരിഹസിച്ച് ഇന്ത്യൻ ആരാധകർ. പാക് താരം മുഹമ്മദ്‌ റിസ്വനെതിരെയായിരുന്നു ഇന്ത്യൻ ആരാധകരുടെ പ്രതികരണം.69 ബോളിൽ 49 റൺസെടുത്ത മുഹമ്മദ്‌ റിസ്വാൻ ജസ്‌പ്രിത് ബുമ്രയുടെ ബോളിൽ പുറത്തായ ശേഷം ഡ്രസിങ് റൂമിലേക്ക് നടക്കവേയാണ് ഇന്ത്യൻ ആരാധകർ റിസ്വാനെതിരെ ‘ജയ് ശ്രീ റാം’ വിളികൾ മുഴക്കിയത്.
ആരാധകരുടെ പ്രതികരണത്തെ സോഷ്യൽ മീഡിയയിൽ ഒട്ടനവധി പേർ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *