International News

ഗാസ വിടാൻ ഇസ്രായേൽ നിർദേശം : മരണം വരെ പിന്മാറില്ലെന്ന് ഗാസക്കാർ.

24 മണിക്കൂറിനുള്ളിൽ ഗാസ വിടണമെന്ന ഇസ്രായേൽ നിർദേശം വന്നതിനു പിന്നാലെ തെരുവുകളിൽ ഗാസയിലെ ജനങ്ങൾ ശക്തമായി പ്രതികരിച്ചു.
രണ്ട് ദിവസം മുൻപ് ഇസ്രായേൽ നടത്തിയ വ്യോമക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്ക് മുന്നിൽ നിന്നാണ് ജനങ്ങൾ പ്രതികരിക്കുന്നത്.

നേരത്തെ ഗാസയിലെക്കുള്ള ഭക്ഷണവും വൈദ്യുതിയും വിഛേദിച്ചതിനോട് UN വിമർശനം ഉന്നയിച്ചിരുന്നു ഗാസയിലെ ആരോഗ്യ മേഖല അപകടാവസ്ഥയിലാണെന്നും മണിക്കൂറുകൾ കഴിഞ്ഞാൽ ആശുപത്രികൾ സ്തംഭിക്കുമെന്നും ഇത് വളരെ വലിയ ദുരന്തം ഉണ്ടാക്കുമെന്നും 24 നു മണിക്കൂറിനുള്ളിൽ ജനങ്ങൾ ഒഴിഞ്ഞു പോകുന്നത് അസംഭവ്യമാണെന്നും UN മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *