International News

ആഗോളതാപനം അന്തരീക്ഷത്തിൽ നിന്ന് കാർബൺ വലിച്ചെടുക്കാനുള്ള വനങ്ങളുടെ കഴിവിനെ ബാധിക്കുമെന്ന് പഠനം.

അന്തരീക്ഷത്തിൽ നിന്ന് ദശലക്ഷക്കണക്കിന് ടൺ കാർബൺ ഡൈ ഓക്സൈഡ് സംഭരിക്കാനും വേർപെടുത്താനും കഴിവുള്ള, ഏറ്റവും ഫലപ്രദവും സമൃദ്ധമായി ലഭ്യമായതുമായ കാർബൺ സിങ്കുകളായിട്ടാണ് വനങ്ങളെ കണക്കാക്കുന്നത്. എന്നാൽ IIT ബോംബെയിലെ ഗവേഷകരുടെ പുതിയ പഠനം ഇതിനു വെല്ലുവിളിയാകുന്നു,ആഗോളതാപനം കാടുകളുടെ കാർബൺ അഗീരണത്തെ ബാധിക്കുന്നുവെന്ന് പഠനം വെക്തമാക്കുന്നു കാടുകളിൽ നിന്നുള്ള കാർബൺ ആഗിരണം മുൻ കാലങ്ങളെക്കാൾ കൂടുതൽ അസ്ഥിരമാണെന്ന് റിപ്പോർട്ട്‌ പറയുന്നു .

നൂറ്റാണ്ടിൻ്റെ മധ്യത്തോടെ കാർബൺ പുറന്തള്ളൽ പൂജ്യത്തിൽ എത്തുക എന്ന ലക്ഷ്യംകൈവരിക്കുന്നതിനായി രാജ്യങ്ങൾ വനവൽക്കരണം ഒരു പ്രധാന മാർഗമായി കാണുന്നുണ്ട്. 2030-ഓടെ വനവൽകരണത്തിലൂടെ 2.5-3 ബില്യൺ ടൺ അധിക കാർബൺ ആഗിരണം ചെയ്യാൻ കഴിവുള്ള കാർബൺ സിങ്ക് സൃഷ്ടിക്കാൻ ഇന്ത്യൻ ഗവൺമെൻ്റ് തയ്യാറെടുക്കുകയാണ്.എന്നാൽ പുതിയ കണ്ടെത്തലുകൾ ഈ ലക്ഷ്യം പ്രയാസകരമാണെന്ന് ചൂണ്ടികാട്ടുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ വനങ്ങളുടെ കാർബൺ ആഗിരണം ചെയ്യാനുള്ള കഴിവ് 6 ശതമാനം കുറഞ്ഞുവെന്ന് പഠനം ചൂണ്ടികാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *