National News

മൊബൈൽ റീചാർജുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിൾ പേ.

Google Pay മുഖേന മൊബൈൽ പ്രിപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്ന ഉപയോക്താക്കളിൽനിന്ന് കൺവീനിയൻസ് ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിൾ പേ .
PayTM,Phonepe പോലുള്ള പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ ഇതിനകം തന്നെ കൺവീനിയൻസ് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും ഗൂഗിൾ പേ ഇതുവരെയും ഈടാക്കിയിരുന്നില്ല അതിനാൽതന്നെ ഉപയോക്താക്കൾ കൂടുതലും ഗൂഗിൾ പേ ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്.200 രൂപക്ക് മുകളിൽ മൊബൈൽ റീചാർജ് ചെയ്യുന്ന ഉപയോക്താക്കളിൽ നിന്ന് 2 മുതൽ 3 രൂപവരെയാണ് കൺവീനിയൻസ് ഫീസായി ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 200 രൂപയിൽ കുറഞ്ഞ റീചാർജുകൾക്ക് കൺവീനിയൻസ് ഫീസ് ഈഡാക്കില്ലെന്നാണ് ഗൂഗിൾ പേ സൂചിപ്പിക്കുന്നത്.വൈദ്യുതി ബിൽ, DTH, തുടങ്ങിയ മറ്റ് ഇടപാടുകൾക്ക് അധിക നിരക്ക് ഈടാക്കില്ല മൊബൈൽ റീചാർജുകൾക്ക് മാത്രമായിട്ടാണ് ഇപ്പോൾ അധിക നിരക്ക് ഈടാക്കാൻ തീരുമാനിചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *