Sports

വിജയ തുടർച്ച : ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് ജയം

മഹാരാഷ്ട്ര : മഹാരാഷ്ട്ര ക്രിക്കറ്റ്‌ അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ വിജയ ശില്പി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടി. ബംഗ്ലാദേശിന്റെ ഓപ്പണിങ് ബാറ്റ്സ്മാൻമാർ മികച്ച തുടക്കമാണ് ബംഗ്ലാദേശിന് നൽകിയത്.43 ബോളിൽ 51 റൺസ് നേടിയ തൻസിഡ് ഹസ്സനും 82 ബോളിൽ 66 റൺസ് നേടിയ ലിറ്റൺ ദാസും 93 റൺസ് സ്കോർ ബോർഡിൽ ചേർത്തു എന്നാൽ പുറകെ വന്ന മറ്റു താരങ്ങൾക്ക് ഇത് നിലനിർത്താൻ സാധിച്ചില്ല.2 വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും ജസ്‌പ്രിത് ബുമ്രയും മുഹമ്മദ്‌ സിറാജും ചേർന്ന് ബംഗ്ലാദേശിനെ 253 ൽ ഒതുക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അനായാസം വിജയത്തിലേക്ക് എത്തുകയായിരുന്നു.40 ബോളിൽ 48 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയും 55 ബോളിൽ 53 റൺസെടുത്ത ശുബ്മാൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കാം നൽകി. പിറകെ വന്ന വിരാട് കോഹ്ലി തന്റെ 78-ാം സെഞ്ച്വറിയോടുകൂടി ജയം പൂർത്തിയാക്കി. വിരാട് കോഹ്ലി 97 ബോളിൽ 103 റൺസ് നേടി. ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ നാലാം വിജയമാണിത്. ന്യൂസിലാൻഡുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *