Sports

കിവീസിനെ നാല് വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് തുടർച്ചയായ അഞ്ചാം ജയം

ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തകർത്തു തുടർച്ചയായ അഞ്ചാം ജയത്തിലൂടെ പോയിൻറ് പട്ടികയിൽ ഒന്നാമതെത്തി ടീം ഇന്ത്യ. 105 ബോളിൽ 95 റൺ നേടിയ വിരാട് കോഹ്ലിയാണ് വിജയത്തിന് ചുക്കാൻ പിടിച്ചത്. 20 വർഷത്തിനു ശേഷമാണ് ഇന്ത്യ കിവീസിനെതിരെ ലോകകപ്പിൽ വിജയം നേടുന്നത്. സെഞ്ച്വറിക്ക് 5 റൺസ് അകലെ കൊഹ്‌ലി പുറത്താക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ അഞ്ചിന് 191 ഫ്രണ്ട്സ് എന്ന നിലയിൽ നിന്ന് ഇന്ത്യയെ കോഹിലി ജഡേജ സഖ്യമാണ് വിജയത്തിലെത്തിച്ചത്. 44 പന്തുകൾ നേരിട്ട ജഡേജ 39 റൺസുമായി പുറത്താകാതെ നിന്നു.
ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗീല്ലും നല്ല തുടക്കം കാഴ്ചവെച്ചെങ്കിലും 40 പന്തിൽ 46 റൺസ് എടുത്ത് രോഹിത്തിനെ മടക്കി ലോക്കി ഫെർഗൂസൻ സഖ്യം പൊളിച്ചു. തുടർന്ന് 31 പന്തിൽ 26 റൺസ് എടുത്ത ഗില്ലിനെയും ലോക്കി ഫെർഗൂസൻ പുറത്താക്കി. ഇടയ്ക്ക് സ്റ്റേഡിയത്തിൽ ആകെ കനത്ത മൂടൽമഞ്ഞ് കാരണം കളി 15 ഓവർ പിന്നിട്ടപ്പോൾ നിർത്തിവയ്ക്കേണ്ടി വന്നു. ഇത്തരത്തിൽ രണ്ട് തവണയാണ് കളി തടസ്സപ്പെട്ടത്.
കളി പുനരാരംഭിച്ച ശേഷം മൂന്നാം വിക്കറ്റിൽ ഒന്നിച്ച് വിരാട് കോലി ശ്രേയസ് ഐയർ സഖ്യം 52 റൺസ് ചേർത്തെങ്കിലും 29 പന്തിൽ ആറ് ബൗണ്ടറി അടക്കം 33 റൺസ് എടുത്ത് ശ്രേയസിനെയും പുറത്താക്കി ട്രെയിൻ ട്രെന്റ് ബോൾട്ട് തിരിച്ചടിച്ചു.
നാലാം വിക്കറ്റിൽ കെഎൽ രാഹുൽ 35 പന്തിൽ 27 റൺസ് എടുത്തു പുറത്തായി. തുടർന്ന് വന്ന സൂര്യകുമാർ യാദവ് രണ്ട് റണ്ണിൽ റൺഔട്ട് ആയതോടുകൂടി ഇന്ത്യ പ്രതിരോധത്തിൽ ആയെങ്കിലും ആറാം വിക്കറ്റിൽ ജഡേജയോടൊപ്പം മറ്റൊരു അർധ സെഞ്ച്വറി കൂട്ടുകെട്ടിൽ നേടിയ കോഹ്ലി ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *