2023ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111 ആം സ്ഥാനത്ത്
125 രാജ്യങ്ങളിൽ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111ആം സ്ഥാനത്ത്. തെറ്റായ രേഖപ്പെടുത്തലാണ് ബന്ധപ്പെട്ടവർ നടത്തിയത് എന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചു. കുട്ടികൾ ഏറ്റവും രൂക്ഷമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യ.
2022ൽ 121 രാജ്യങ്ങളിൽ ഇന്ത്യ 107ആം സ്ഥാനത്തായിരുന്നു. 2023 സൂചികയിൽ 28.7 എന്ന നിലയ്ക്കാണ് പട്ടിണി സൂചിക രേഖപ്പെടുത്തിയിട്ടുള്ളത്. അയൽ സംസ്ഥാനങ്ങളായ പാക്കിസ്ഥാൻ 102ആം സ്ഥാനത്തും ബംഗ്ലാദേശ് 81ലും നേപ്പാളും ശ്രീലങ്കയും 69ഉം 60-ാം സ്ഥാനത്തും ആണ്.
ദക്ഷിണേന്ത്യയും സഹാറയുടെ തെക്ക് ആഫ്രിക്കയിലും ആണ് ഏറ്റവും കൂടുതൽ പട്ടിണിയുള്ള ആഗോള മേഖലകൾ . തെറ്റായ ഉദ്ദേശത്തോടുകൂടിയുള്ള റിപ്പോർട്ടാണെന്ന് വനിതാ ശിശു വികസന മന്ത്രാലയം പ്രതികരിച്ചു.