അമേരിക്കയിൽ നാല് പേരടങ്ങുന്ന ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ കൊലപാതക-ആത്മഹത്യയിൽ മരിച്ച നിലയിൽ കണ്ടെത്തി. തേജ് പ്രതാപ് സിംഗ്(43), ഭാര്യ സോണാൽ പരിഹാർ(42), 10 വയസ്സുള്ള മകൻ, 6 വയസ്സുള്ള മകൾ എന്നിവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച ഉച്ചയോടെ പ്ലെയിൻസ്ബോറോയിലെ വീട്ടിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്, കുടുംബത്തിന്റെ മരണം കൊലപാതകമോ ആത്മഹത്യയോ ആയിരിക്കാമെന്നാണ് പോലീസ് നൽകുന്ന സൂചന.