Sports

തകർപ്പൻ ജയവുമായി മലയാള മണ്ണിൽ ഇന്ത്യൻ ടീം: T20 യിൽ ഓസ്ട്രേലിയയെ 44 റൺസിനു കീഴടക്കി

തിരുവനന്തപുരത്ത് ഞായറാഴ്ച നടന്ന അഞ്ച് മത്സരങ്ങളുടെ T20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ 44 റൺസിന്റെ ജയം സ്വന്തമാക്കി.യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ എന്നിവരുടെ അർദ്ധ സെഞ്ചുറിയുടെയും അവസാന ഓവറുകളിൽ തകർത്തഡിച്ച റിങ്കു സിങ്ങിന്റെയും തിലക് വർമ്മയുടെയും പ്രകടനങ്ങളുടെ പിൻബലത്തിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തു.

20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസിനു ഓസ്ട്രേലിയയ്ക്ക് ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.ഓസ്ട്രേലിയ മികച്ച രീതിയിൽ ബാറ്റ് ചെയ്തെങ്കിലും 3 വിക്കെറ്റ് വീതം വീഴ്ത്തിയ പ്രസീദ് കൃഷ്ണയും രവി ബിഷ്ണോയും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
മൂന്നാം T20 മത്സരം ഗുവാഹത്തി ബർസാപാര സ്റ്റേഡിയത്തിൽ നാളെയാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *