International News

ഇസ്രയേൽ-പലസ്തീൻ യുദ്ധം: തുറന്ന ചർച്ചകൾക്ക് തയ്യാറാണെന്ന് ഹമാസ്

ഇസ്രായേലുമായി സാധ്യമായ ചർച്ചകൾക്ക് ഹമാസ് ഗ്രൂപ്പ് തയ്യാറാണെന്ന് അറിയിച്ചതായി റിപ്പോർട്ടുകൾ.

അൽ ജസീറയ്ക്ക് നൽകിയ ഫോൺ അഭിമുഖത്തിൽ, സാധ്യമായ വെടിനിർത്തൽ ചർച്ചയ്ക്ക് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് തയ്യാറാണോ എന്ന ചോദ്യത്തിന് ഹമാസ് “അത്തരത്തിലുള്ള എന്തെങ്കിലും”, “എല്ലാ രാഷ്ട്രീയ സംഭാഷണങ്ങൾക്കും” തയ്യാറാണെന്ന് മൗസ അബു മർസൂഖ് പറഞ്ഞു.
ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിൽ മരണസംഖ്യ 1100 ആയി ഉയർന്നു. ഇസ്രായേലിൽ ഹമാസ് ആക്രമണം നടന്ന പ്രദേശങ്ങളിൽ സൈന്യത്തിന്റെ തിരച്ചിലിനിടയിൽ ഒരു സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് 260 മൃതദേഹങ്ങൾ കണ്ടെത്തി. ഗാസ മുനമ്പിന് സമീപത്തായാണ് സംഗീത പരിപാടി നടന്നത്. തിങ്കളാഴ്ച ഇസ്രായേലിന്റെ തെക്കൻ പ്രദേശങ്ങളിൽ കടന്നുകയറി ഹമാസ് സൈന്യവും ഇസ്രായേൽ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ദാസ മുരമ്പിന് സമീപം പതിനായിരക്കണക്കിന് സൈന്യക ഇസ്രായേൽ വിന്യസിച്ചിരിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിന്റെ എല്ലാ കേന്ദ്രങ്ങളിൽ നിന്നും മാറാൻ പലസ്തീൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.09:10 AM

source:( https://www.livemint.com/news/world/israelpalestine-war-open-to-truce-talks-with-israel-says-hamas-11696898158522.html )

Leave a Reply

Your email address will not be published. Required fields are marked *