Kerala Government Jobs

കൊച്ചി മെട്രോയിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് റെഗുലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

KMRL-കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സ്ഥാപനമായ ഇവിടെ ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് റെഗുലർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

തസ്തിക- ജൂനിയർ എൻജിനീയർ (എസ്-1)- സിവിൽ & ട്രാക്ക് ഓപ്പറേഷൻ & മെയിന്റനൻസ്.
ഒഴിവ് -4.
ശമ്പളം-33,750-94,400 രൂപ.
 യോഗ്യത -കുറഞ്ഞത് 60% മർക്കോടെ സിവിൽ എഞ്ചിനീയറിങ് ബി.ടെക് /ബി. ഇ അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമ.മലയാളം എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും അറിഞ്ഞിരിക്കണം. പ്രായം 30 കവിയരുത്.

 തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് ആദ്യ ഒരു വർഷം പരിശീലനം ഉണ്ടാകും പരിശീലനകാലത്ത് 27000 രൂപയായിരിക്കും സ്റ്റൈപ്പൻഡ്

 തിരഞ്ഞെടുപ്പ് പ്രക്രിയ -എഴുത്തു പരീക്ഷ, ഓൺലൈൻ പരീക്ഷ,അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്.
 അപേക്ഷിക്കേണ്ടുന്ന വിധം -കെ.എം.ആർ.എൽ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.അനുബന്ധ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപേക്ഷക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്.
 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 18.
 വെബ്സൈറ്റ് -www.kochimetro.org/careers

Leave a Reply

Your email address will not be published. Required fields are marked *