Local News

കേരളീയം ആഘോഷരാവുകൾ വിളിച്ചറിയിച്ച് ഫ്ലാഷ് മോബ്

            നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ പ്രചാരണാർഥം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ഫ്ലാഷ് മോബ് അരങ്ങേറി. ഡാൻസ് വൈബ്സ് എന്ന പേരിലുള്ള ഫ്ലാഷ് മോബ് കേരളീയം സംഘാടകസമിതിയാണ് ഒരുക്കിയിരിക്കുന്നത്.  കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (സിഇടി), വേളി ടൂറിസം വില്ലേജ്, ശംഖുമുഖം ബീച്ച്, മാനവീയം വീഥി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ 17 അംഗ വിദ്യാർഥിനി സംഘത്തിന്റെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്ലാഷ് മോബിനായി പ്രൊഫഷണൽ നർത്തകരായ ശരത് സുന്ദർ, ഗോകുൽ ജെ. ജോമോൻ എന്നിവരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *