National News

മികച്ച പാർലമെന്റേറിയനുള്ള ലോക്മത് പാർലമെന്ററി പുരസ്‌കാരം ഡോ. ജോൺ ബ്രിട്ടാസ് എംപിക്ക്

മികച്ച പാർലമെന്റേറിയനുള്ള 2023ലെ ലോക്മത് പാർലമെന്ററി പുരസ്‌കാരം ജോൺ ബ്രിട്ടാസ് എംപിക്ക്. പാർലമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ഹൈദരാബാദ് നിന്നുള്ള അസദുദ്ദീൻ ഒവൈസിക്കായിരുന്നു കഴിഞ്ഞ വർഷത്തെ ലോക്മത് പുരസ്‌കാരം.

2023 ലെ മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡും ഡോ. ജോൺ ബ്രിട്ടാസ് കരസ്ഥമാക്കിയിരുന്നു. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെ സഭാ നടപടികളിലെ പ്രാഗത്ഭ്യം മുൻനിർത്തിയാണ് സൻസദ് രത്ന പുരസ്‌കാരം നൽകുക.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, ശരദ് പവാർ, മുലായം സിംഗ് യാദവ്, ശരദ് യാദവ്, സീതാറാം യെച്ചൂരി, ജയ ബച്ചൻ, സുപ്രിയ സുലെ, എൻഷികാന്ത് ദുബെ, ഹേമ മാലിനി, ഭാരതി പവാർ, തുടങ്ങിയ മുതിർന്ന രാഷ്ട്രീയ നേതാക്കളാണ് മുൻപ് ലോക്മത് പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *