International News

2026 ഫിഫ ലോകകപ്പ് ഫൈനൽ ന്യൂജേഴ്‌സിയിൽ

2026 ലോകകപ്പ് ഫൈനൽ ന്യൂയോർക്ക്,ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കും. ജൂലൈ 19 നാണ് ഫൈനൽ. 48 ടീമുകളുടെ ടൂർണമെന്റ് യുഎസ്എ, കാനഡ, മെക്സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കും.

ജൂൺ 11 ന് മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ ടൂർണമെൻ്റിന് തുടക്കമാകും. സെമിഫൈനലിന് ആതിഥേയത്വം വഹിക്കാൻ അറ്റ്ലാൻ്റയും ഡാളസും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിന് മിയാമി വേദിയാകും.

ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡിൽ സ്ഥിതി ചെയ്യുന്ന മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിന് 82,500 പേരെ ഉൾകൊള്ളാനുള്ള ശേഷിയുണ്ട്, കൂടാതെ NFL-ൻ്റെ ന്യൂയോർക്ക് ജയൻ്റ്‌സ്, ന്യൂയോർക്ക് ജെറ്റ്‌സ് എന്നീ ടീമുകളുടെ ഹോം സ്റ്റേഡിയമാണിപ്പോൾ . 2016 കോപ്പ അമേരിക്ക ടൂർണമെൻ്റിൻ്റെ ഫൈനൽ ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര ഫുട്ബോൾ ഇവൻ്റുകൾ ഇതിന് മുമ്പ് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. പ്രധാന അന്തർദേശീയ ഇവൻ്റുകൾ ഹോസ്റ്റുചെയ്യുന്നതിലെ നഗരത്തിൻ്റെ അനുഭവവും ആരാധകർക്ക് മികച്ച ഗതാഗത കണക്ഷനുകളുള്ള ഒരു ആഗോള നഗരമെന്ന നിലയിലുമാണ് സ്റ്റേഡിയത്തെ തിരഞ്ഞെടുത്തത് .

Leave a Reply

Your email address will not be published. Required fields are marked *