Local News

പാലസ്തീന് ഐക്യദാർഢ്യം :ഡിവൈഎഫ്ഐ സെമിനാർ സംഘടിപ്പിച്ചു

പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സാമ്രാജ്യത്വ വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും
DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. അധിനിവേശമാണ് മാനവികതയുടെ ശത്രു_പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുക എന്ന സന്ദേശമുയർത്തി DYFI സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് സെമിനാർ.
വൈകുന്നേരം 5 മണിക്ക് തൈക്കാട് കെ എസ് ടി എ ഹാളിൽ സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. DYFI അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹിം എം.പി മുഖ്യപ്രഭാഷണം നടത്തി. തുർക്കിയിൽ നടന്ന അന്താരാഷ്ട്ര കമ്യൂണിസ്റ്റ് – വർക്കേഴ്സ് പാർട്ടികളുടെ സമ്മേളനത്തിൽ പങ്കെടുക്കവേ എം എ ബേബിയ്ക്ക് പാലസ്തീനിലെ പ്രതിനിധികൾ നൽകിയ പലസ്തീൻ പതാക DYFI നേതാക്കൾക്ക് സമ്മാനിച്ചു.

ലോകത്താകമാനം പല സംഘടനകളും ഇത്തരത്തിൽ പാലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരികയാണ്.ശക്തമായ വ്യോമാക്രമണം ഗാസയിൽ ഉടനീളം ഇസ്രായേൽ തുടരുകയാണ്.കരയുദ്ധത്തിന് മുൻപായി പല സ്ടലങ്ങളിലും ഇസ്രായേൽ സൈന്യം റെയ്‌ഡ്‌ നടത്തി.ഖത്തറിന്റെയും ഈജിപ്തിന്റെയും ഇടപെടലുകളുടെ ഭാഗമായി ഹമാസ് ബന്ദികളാക്കിയ 2 പേരെ ഇന്നലെ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *