Sports

പാക്കിസ്ഥാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കക്ക് വിജയം.

2023 ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാന് ഒരു വിക്കറ്റിന് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തി. പാക്കിസ്ഥാൻ ഉയർത്തി 271 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 47.2 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ വിജയിച്ചു. 93 പന്തിൽ 91 റൺസ് എടുത്ത എയഡർ മാക്രമാണ് ദക്ഷിണാഫ്രിക്കയുടെ നായകൻ. ആവേശ കൊടുമുടിയിൽ ആയ മത്സരത്തിൽ അവസാന ഓവറിൽ ഫോറടിച്ചുകൊണ്ട് കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചു.പാക്കിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി മൂന്നു വിക്കറ്റ് എടുത്തപ്പോൾ ഹാരിസ് റൗഫ് ,മുഹമ്മദ് വാസിം, ഉസാമ മാർ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.വിജയത്തെ തുടർന്ന് പോയിൻറ് പട്ടികയിൽ ഒന്നാമതായിരുന്ന ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക. ആറു മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയമാണ് ഇതുവരെ ദക്ഷിണാഫ്രിക്ക നേടിയത്.കളിച്ചതിൽ ആറിൽ 4 മത്സരം നഷ്ടപ്പെട്ടതോടുകൂടി പാകിസ്താന്റെ സെമി ഫൈനൽ സാധ്യതകൾക്ക് മങ്ങലേറ്റു. രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചത്12:20 PM

Leave a Reply

Your email address will not be published. Required fields are marked *