Local News

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക്  33.6 കോടി സബ്‌സിഡി അനുവദിച്ചു

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ജനക്ഷേമ പദ്ധതിയായ ജനകീയ ഹോട്ടലുകൾക്ക് സബ്‌സിഡിയിനത്തിൽ 33.6 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. 1198 ജനകീയ ഹോട്ടലുകളിലെ അയ്യായിരത്തിലേറെ കുടുംബശ്രീ വനിതാ സംരംഭകർക്ക് ഇത് ആശ്വാസമാകും.ഈ സാമ്പത്തിക വർഷം കുടുംബശ്രീക്ക് വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതമായ 220 കോടി രൂപയിൽ നിന്നാണിത്. 2019-20 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാർ ബജറ്റിൽ അവതരിപ്പിച്ച ജനക്ഷേമ പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരംഭിച്ചവയാണ് ജനകീയ ഹോട്ടലുകൾ.ജനകീയ ഹോട്ടലുകൾക്കായി ഇതുവരെ 164.7 കോടി രൂപ അനുവദിച്ചു.ജനകീയ ഹോട്ടലുകൾക്ക് വാടക,സ്ഥലം ,വൈദ്യുതി നിരക്ക് എന്നിവ സൗജന്യമാണ് .30000 രൂപ വർക്കിങ് ഗ്രാന്റായി നൽകുന്നുണ്ടെന്നും മന്ത്രി എം.ബി .രാജേഷ് പറഞ്ഞു.ഇനി ഹോട്ടൽ നടത്തിപ്പുകാരായ കുടുംബശ്രീ സംഘങ്ങളുടെ കണക്കുകൾ പരിശോധിച്ച് തുക വിതരണം ചെയ്യും.ഡിസംബർ മുതൽ ഓഗസ്റ്റ് വരെയുള്ള തുകയാണ് വിതരണം ചെയ്യാനുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *