International News

പാകിസ്ഥാനിലെ രണ്ട് പ്രവശ്യകളിൽ ചാവേറാക്രമണം : 55 മരണം

വെള്ളിയാഴ്ച പാകിസ്ഥാനിലെ രണ്ട് പ്രവിശ്യകളിലായി നടന്ന ചാവേറാക്രമണങ്ങളിൽ 55 പേർ കൊല്ലപ്പെടുകയും 60തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നബിദിന റാലിക്കിടെയായിരുന്നു പാകിസ്ഥാനിലെ ബലുചിസ്താനിൽ ചാവേറാക്രമണം നടന്നത്. 52പേർ കൊല്ലപ്പെടുകയും 60 തോളം പേർക്ക് പരിക്കേറ്റു. മണിക്കൂറുകൾക്ക് ശേഷം ഖൈബെർ പക്തുൻഖ്വ പ്രവിശ്യയിലെ പള്ളിക്കുള്ളിൽ നടന്ന ചാവേർ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെടുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ബലുചിസ്താനിൽ മസ്തൂങ് ജില്ലയിലെ മദീന മസ്ജിദിന് സമീപമാണ് അക്രമണമുണ്ടായത്.
കൊല്ലപ്പെട്ടവരിൽ മസ്തൂങ് ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് നവാസ് ഗാഷ്കോരിയുമുൾപ്പെടുന്നു. DSPയുടെ വാഹനത്തിന് സമീപമാണ് ചാവേർ പൊട്ടിത്തെറിച്ചത്.
വൻ സ്ഫോടനമാണ് നടന്നതെന്ന് മസ്തൂങ് അസിസ്റ്റന്റ് കമ്മീഷനർ അട്ടാ ഉൾ മുനിം പറഞ്ഞു.ഈ മാസം മസ്തൂങ് ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ സ്ഫോടനമാണിത്.രണ്ടാമത്തെ സ്ഫോടനം ഹാംഗു ജില്ലയിലെ പള്ളിയിൽ ജുമാ നമസ്കാരത്തിനിടെയായിരുന്നു.ഈ സമയം പള്ളിയിൽ 40തോളം പേർ ഉണ്ടായിരുന്നു.സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയതായി കറാച്ചി പോലീസ് എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *