National News

ഇലക്ട്‌റൽ ബോണ്ട് റദ്ധാക്കി സുപ്രീം കോടതി

ഇലക്ട്‌റൽ ബോണ്ട് കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി .ഇലക്ടറൽ ബോണ്ട് വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും സുപ്രീം കോടതി പറഞ്ഞു. പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവന അറിയാൻ വോട്ടർമാർക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി .കള്ളപ്പണം തടയാനുള്ള ഏക മാർഗം ഇലക്ടറൽ ബോണ്ട്‌ അല്ല മറ്റു മാർഗങ്ങൾ ഉണ്ട് എന്നും അറിയാനുള്ള പൗരന്റെ അവകാശത്തിന്റെ ലംഘനം ആണിതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഇലക്ടറൽ ബോണ്ട് കേസിൽ കേന്ദ്രസർക്കാരിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. സ്കീം ഭരണഘടന വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ്   സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടത്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നല്കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം കൂടും.ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണ്.ഇലക്ട്രൽ ബോണ്ടിനായി കമ്പനി നിയമത്തിൽ വരുത്തിയ ഭേദഗതി ഭരണഘടന വിരുദ്ധമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *