Sports

ഓസ്ട്രേലിയയെ 6 റൺസിന് പരാജയപ്പെടുത്തി,4-1 ന് പരമ്പര സ്വന്തമാക്കി ഇന്ത്യ

ബംഗളൂരുവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെ ടി20യിൽ ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിങ്ങിന്റെയും മികച്ച ബൗളിംഗ് പ്രകടനത്തിന്റെയും പിൻബലത്തിൽ ഇന്ത്യ ആറ് റൺസിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 8 വിക്കെറ്റ് നഷ്ടത്തിൽ 160 പടുത്തുയർത്തി,മറുപടി ബാറ്റിങ്ങിനു ഇറങ്ങിയ ഓസ്‌ട്രേലിയക്ക് 20 ഓവറിൽ 8 വിക്കെറ്റ് നഷ്ടത്തിൽ 154 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു

നേരത്തെ 37 പന്തിൽ 53 റൺസെടുത്ത ശ്രെയസ് അയ്യറുടെ മികവിലാണ് ഇന്ത്യ 160 റൺസ് കണ്ടെത്തിയത് മധ്യ ഓവറുകളിൽ ജിതേഷ് ശർമയെയും അക്സർ പട്ടേലിനെയും കൂട്ടപിടിച്ചാണ് ശ്രെയസ് അയ്യർ സ്കോർ ഉയർത്തിയത്. ജിതേഷ് 16 പന്തിൽ 24 റൺസെടുത്തപ്പോൾ അക്സർ 21 പന്തിൽ 31 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ രവി ബിഷണോയിയും മുകേഷ് കുമാറും ചേർന്ന് വരിഞ്ഞ് മുറുക്കുകയായിരുന്നു. മുകേഷ് കുമാർ 3 വിക്കെറ്റ് നേടിയപ്പോൾ രവി ബിഷ്നൊയി 2 വിക്കെറ്റ് നേടി.

വിജയത്തോടെ 5 മത്സരങ്ങളുടെ പരമ്പര 4-1 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കി. ലോക കപ്പിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയായിരുന്നു ഇത്.01:47 PM

Leave a Reply

Your email address will not be published. Required fields are marked *