International News

പ്രഭാസ് – പ്രശാന്ത് നീൽ ചിത്രം സാലാറിന്റെ ട്രെയിലർ പുറത്തിറങ്ങി.

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസ് – പ്രശാന്ത് നീൽ ചിത്രം സലാറിന്റെ ട്രെയിലർ പുറത്തിറങ്ങി.
സൂപ്പർ ഹിറ്റായ KGF ന്റെ ഡയറക്ടർ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് സലാർ.പ്രേക്ഷക പ്രദീക്ഷകൾ വാനോളമുയർതുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ.

ചിത്രത്തിൽ വരദ രാജൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിഥ്വിരാജാണ്. പ്രിഥ്വിരാജ് അവതരിപ്പിക്കുന്ന വരദ രാജൻ എന്ന കഥാപാത്രവും പ്രഭാസ് അവതരിപ്പിക്കുന്ന ദേവ എന്ന കഥാപത്രവും തമ്മിലുള്ള സൗഹൃദവും അവർ ശത്രുക്കളായി മാറുന്നതും അധികാരത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളുമാണ് ചിത്രം. രണ്ട് ഭാഗമായിട്ടാണ് സലാർ തിയേറ്ററുകളിൽ എത്തുക ഇതിൽ സലാർ പാർട്ട്‌ 1:സീസ് ഫയറിന്റെ ട്രെയിലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.സലാറിന് കെ ജി എഫുമായി ബന്ധമില്ലെന്നും പൂർണമായും പുതിയൊരു ലോകമാണ് സലാറിന്റേതെന്നും പ്രശാന്ത് നീൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രഭാസ്, പ്രഥ്വിരാജ് ഇവർക്ക് പുറമെ ശ്രുതി ഹസ്സനും ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട് ചായാഗ്രഹണം ഭൂവൻ ഗൗഡായും രവി ബസ്രുർ സംഗീത സംവിധാനം നിർവഹിക്കുന്നു. കെജിഫ് ന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസാണ് സലാർ നിർമ്മിക്കുന്നത്.
സലാർ കേരളത്തിലെ തിയേറ്ററുകളിൽ എതിർക്കുന്നത് പ്രഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഡിസംബർ 22 നാണ് സലാർ തിയേറ്ററുകളിൽ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *