International News

ചരിത്രം കുറിച്ച് വൈശാലിയും പ്രഗ്നാനന്ദയും, ഗ്രാൻഡ്മാസ്റ്ററാകുന്ന ആദ്യ സഹോദരീ സഹോദര ജോഡി.

വെള്ളിയാഴ്ച സ്‌പെയിനിൽ നടന്ന ഐവി എൽലോബ്രെഗട്ട് ഓപ്പണിൽ 2500 ഫിഡെ റേറ്റിംഗുകൾ കടന്ന് ഗ്രാൻഡ്മാസ്റ്റർ കിരീടം നേടിയതോടുകൂടി കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ വനിതാ ഗ്രാൻഡ്മാസ്റ്ററായിരിക്കുകയാണ് വൈശാലി രമേഷ്ബാബു .22 കാരനായ ടർക്കിഷ് എഫ്എം ടാമർ താരിക് സെൽബസിനെ (2238) രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തിയാണ് വൈശാലി വിജയ കുതിപ്പ് നടത്തിയത്.ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദയുഡെ മൂത്ത സഹോദരിയാണ് വൈശാലി. വൈശാലി ഗ്രാൻഡ്മാസ്റ്റർ പദവി നേടിയതോടുകൂടി ചരിത്രത്തിലെ ആദ്യത്തെ ഗ്രാൻഡ്മാസ്റ്റർ പദവിയുള്ള സഹോദരി സഹോദരൻ ജോഡിയായിരിക്കുകയാണിവർ.വൈശാലിയുടെ ചെസ്സ് ജീവിതം സഹോദരൻ പ്രഗ്നാനന്ദയുടേതുമായി ഇഴചേർന്നതാണ്. ഒളിമ്പ്യാഡിലെ ഇരട്ട വെങ്കലവും ഏഷ്യൻ ഗെയിംസിലെ ഇരട്ട വെള്ളിയും പോലെ വിവിധ മത്സരങ്ങളിൽ ഒരേ മെഡലുകൾ ഇരുവരു നേടിയിട്ടുണ്ട്.ചെസ്സ് കളിക്കാരനായിരുന്ന പിതാവ് രമേശ്ബാബുവാണ് വൈശാലിയെ ചെസ്സിലേക്ക് പരിചയപ്പെടുത്തിയത്. മകളുടെ കഴിവ് തിരിച്ചറിഞ്ഞ് അഞ്ചാം വയസ്സിൽ തന്നെ ചെസ് കോച്ചിംഗിന് ചേർത്തു .വൈശാലിയുടെയും പ്രാഗിന്റെയും പുരോഗതിക്ക് പ്രചോദനമായ ആദ്യ നീക്കങ്ങളിലൊന്ന് ഗ്രാൻഡ്മാസ്റ്റർ ആർ ബി രമേശിന്റെ കീഴിൽ ഇരുവരെയും പരിശീലിപ്പിക്കുക എന്നതായിരുന്നു.2015-ൽ, അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് നേടിയാണ് വൈശാലി അന്താരാഷ്ട്ര ചെസ് രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. ഈ കാലയളവിലാണ് വൈശാലിക്ക് ഇന്റർനാഷണൽ മാസ്റ്റർ (ഐഎം) പദവി ലഭിച്ചത്.10:48 PM

Red Heart

Leave a Reply

Your email address will not be published. Required fields are marked *