Sports

ചരിത്രം സൃഷ്ടിച്ച് ഉഗാണ്ടൻ ക്രിക്കറ്റ്‌ ടീം : 2024 T20 ലോകകപ്പിന് യോഗ്യത നേടി

യോഗ്യത റൗണ്ടിലെ ആഫ്രിക്കൻ ലെഗിലെ അവസാന റൗണ്ട് മത്സരത്തിൽ റുവാണ്ടയെ പരാജയപ്പെടുത്തി 2024 T20 ലോകകപ്പ് യോഗ്യത നേടി ഉഗാണ്ട. വ്യാഴാഴ്ച റുവാണ്ടയെ 9 വിക്കറ്റിനു പരാജപെടുത്തിയാണ് ഉഗാണ്ട ലോകകപ്പ് ബർത്ത് ഉറപ്പിച്ചത്.
ആദ്യമായാണ് ഉഗാണ്ട ലോകകപ്പിന് യോഗ്യത നേടുന്നത്.
 2024 ലോകകപ്പിലെ ഇരുപതാമത്തെ ടീമായാണ് ഉഗാണ്ട യോഗ്യത നേടിയത്.T20 ലോകകപ്പ് കളിക്കുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമാണ് ഉഗാണ്ട.

ആഫ്രിക്ക രാജ്യങ്ങളിൽ നമീബിയക്കൊപ്പമാണ് ഉഗാണ്ട യോഗ്യത നേടിയത്. യോഗ്യത റൗണ്ടിൽ 6 മത്സരങ്ങളിൽ 5 ലും ഉഗാണ്ട ജയിച്ചു. ആഫ്രിക്കൻ ഫേവറൈറ്റുകളായ സിമ്പാവെയ്ക്ക് യോഗ്യത നേടാനായില്ല.

2024 ൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലുമായിട്ടാണ് ലോകകപ്പ് നടക്കുന്നത്.02:27 PM

Leave a Reply

Your email address will not be published. Required fields are marked *