Local News

കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യുഎൻ വിമൺ

കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യു.എൻ. വിമൺ. സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുള്ള സ്ത്രീകൾക്കും സഹായകരമായ പ്രവർത്തനങ്ങളാണിവിടെ നടക്കുന്നത്. സ്ത്രീകളുടെ പുരോഗതിയ്ക്കായി പ്രത്യേകം തുകയനുവദിക്കുന്ന ജെൻഡർ ബജറ്റ് എടുത്ത് പറയേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മേഖലകളിലും സ്ത്രീകൾ വളരെ മുന്നിലാണെന്നും സംഘം വിലയിരുത്തി. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജുമായി യു.എൻ. വിമൺ സംഘം നടത്തിയ ചർച്ചയിലാണ് ഇക്കാര്യമറിയിച്ചത്.

സ്ത്രീകളുടെ ശാക്തീകരണത്തിനായി കേരളം ചെയ്യുന്ന പ്രവർത്തനങ്ങൾ മന്ത്രി വിവരിച്ചു. ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എൻ. വിമൺ, ജെൻഡർ പാർക്കിന് സാങ്കേതിക സഹായം നൽകുന്നതിന് ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് ജെൻഡർ പാർക്ക് കേന്ദ്രീകരിച്ചുള്ള തുടർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. സേഫ് സിറ്റി പ്രോജക്ട്, ജെൻഡർ ഡേറ്റാ ഹബ്ബ് എന്നിവയിലും യുഎൻ വിമൺ പിന്തുണ അറിയിച്ചു. ഓൺലൈൻ സ്പേസ്, പബ്ലിക് സ്പേസ് ആയി കണ്ട് അവിടത്തെ പ്രശ്നങ്ങൾ കൂടി പഠിക്കണമെന്ന് യുഎൻ വിമൺ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *