Central Government Jobs

ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർ തസ്തികയിൽ 19 ഒഴിവ്.

ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർ ആകാൻ സുവർണ്ണ അവസരം പുരുഷന്മാർക്ക്- 18 ഒഴിവും വനിതകൾക്ക് -1 ഒഴിവും എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ നിലവിൽ റെഗുലർ ആർമി,നേവി, എയർ ഫോഴ്സ്, പോലീസ്,ജി.ആർ.ഇ.എഫ്, പാരാമിലിറ്ററി തുടങ്ങിയ സേവനങ്ങളിൽ ഉള്ളവർ അപേക്ഷിക്കാൻ അർഹരല്ല
 ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യതയായി നിർദേശിച്ചിരിക്കുന്നത് 18 വയസ്സ് മുതൽ 42 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം 2023 ഡിസംബർ മൂന്നാം വാരത്തിലോ നാലാം വാരത്തിലോ ഓൺലൈനിൽ ആയാണ് പ്രവേശന പരീക്ഷ നടത്തുക. 100 മാർക്കിനുള്ള പരീക്ഷയിൽ റീസണിങ് അടിസ്ഥാന ഗണിതം, പൊതുവിജ്ഞാനം, ഇംഗ്ലീഷ് എന്നിവ ആയിരിക്കും പ്രധാന വിഷയങ്ങൾ .രണ്ടുമണിക്കൂറാണ് പരീക്ഷാ സമയം.

 അപേക്ഷ ഓൺലൈനായി ആണ് സമർപ്പിക്കേണ്ടത് ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 21.

 വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ആയി താഴെ തന്നിട്ടുള്ള വെബ്സൈറ്റ് സന്ദർശിക്കുക

www.jointerritorialarmy.gov.in

Leave a Reply

Your email address will not be published. Required fields are marked *