Local News

ഷെൻഹുവ 29 ആറ് ക്രെയിനുകളുമായി ചൈനയിൽ നിന്ന് പുറപ്പെട്ടു.

ആദ്യഘട്ടത്തിൽ ഷെൻഹുവാ 15 3 ക്രെയിനുകളുമായി വിഴിഞ്ഞത്ത് എത്തിയശേഷം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പൽ ഷെൻഹുവാ 29 ചൈനയിൽ നിന്ന് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടു. രണ്ടാമത്തെ കപ്പലിൽ 6 ക്രെയിനുകളുമായാണ് എത്തിച്ചേരുക. നവംബർ 9ന് കപ്പൽ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ കപ്പൽ ഷെൻഹുവ 15ൽ കൊണ്ടുവന്ന മൂന്നു ക്രെയിനുകളും കാലാവസ്ഥാ അനുകൂലമായപ്പോൾ തന്നെ ഇറക്കിയിരുന്നു. അവസാന ക്രെയ്ൻ 1100 ടണ്ണിലധികം ഭാരമുള്ള കൂറ്റൻ ഷിപ്പ് ടു ഷോർട് ക്രെയിൻ ചൊവ്വ വൈകിട്ട് നാലോടെ കൂടി ബർത്തിൽ ഇറക്കി. വെള്ളി ഞായർ ദിവസങ്ങളിൽ ആദ്യ ക്രെയിനും ഇറക്കി.ഷെൻഹുവ 15 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമോ വ്യാഴാഴ്ചയോ ചൈനയിലേക്ക് തിരികെ മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *